Flash News

6/recent/ticker-posts

ആളിപ്പടരുന്ന അഗ്നിയിൽ സിനിമയെ വെല്ലുന്ന രക്ഷാപ്രവൃത്തനവുമായി പരപ്പനങ്ങാടി കൗൺസിലർ ശ്രദ്ധേയനായി

Views
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 23 ൽ അറ്റത്തങ്ങാടി പ്രദേശത്ത് വീടിന് തീപിടിച്ച് പ്രദേശത്ത് പരിഭ്രാന്തി പരത്തിയ സാഹചര്യത്തിൽ നഗരസഭ കൗൺസിലർ ജാഫർ തീയണക്കുന്നതിന് സ്വന്തം ജീവൻ പണയം വെച്ച് രംഗത്തെത്തി.

കളരിക്കൽ മുഹമ്മദാലിയുടെ വീട്ടിൽ ഇന്നലെ (ജനുവരി 27 - വെള്ളിയാഴ്ച)  ഉച്ചക്കാണ് സംഭവം.

വീട്ടിൽ ആളില്ലാത്ത സമയത്താണ് തീ പടർന്നത്. തീ പടർന്ന കാരണം വ്യക്തമല്ല.

സംഭവം അറിഞ്ഞ് ദ്രുതഗതിയിൽ ഓടിയെത്തിയ കൗൺസിലർ ജാഫർ കത്തിക്കൊണ്ടിരുന്ന വീടിനകത്തേക്ക്‌ പ്രവേശിച്ചു. തീ പിടിച്ച് വീടിനകത്തുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുമോ എന്ന ജനങ്ങളുടെ ഭയത്തെ കാറ്റിൽ പറത്തിക്കൊണ്ട് വീടിനകത്തേക്ക് സധൈര്യം ചാടിക്കയറി വെള്ളമടിച്ച് തീയണക്കുകയായിരുന്നു. കൗൺസിലറുടെ ധീരമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
ഇത്രയും ഭീകരമായ സാഹചര്യത്തിൽ സ്വന്തം ജീവൻ മറന്ന് നാടിന് വേണ്ടി പ്രവർത്തിച്ച കൗൺസിലർ ജാഫറിന് പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.


Post a Comment

0 Comments