Flash News

6/recent/ticker-posts

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Views
 
മലപ്പുറം: മേലാറ്റൂര്‍ ചെമ്മാണിയോട് ഭാഗത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. മേലാറ്റൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന നിഹ്മത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ 7.10ഓടെയാണ് സംഭവം. ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പിറകോട്ടിറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ അറിയിച്ചതോടെ ചില യാത്രക്കാർ ചാടിയിറങ്ങി. ബാക്കിയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments