Flash News

6/recent/ticker-posts

ദീപകിനെ പനജിയില്‍ നിന്ന് കണ്ടെത്തി; അന്വേഷണ സംഘം ഗോവയില്‍

Views
ദീപകിനെ പനജിയില്‍ നിന്ന് കണ്ടെത്തി; അന്വേഷണ സംഘം ഗോവയില്‍

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തി. ഗോവയിലെ പനജിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ചിരുന്നു. പ്രവാസിയായിരുന്ന ദീപക്കിനെ കഴിഞ്ഞ ജൂണ്‍ 7നാണ് മേപ്പയ്യൂരിലെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. പിന്നീട് ജൂലൈ പതിനേഴിന് ദീപക്കിനോട് സാദൃശ്യമുള്ള മൃതദേഹം കൊയിലാണ്ടി തീരത്തടിഞ്ഞു. ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡി.എന്‍.എ സാംപിള്‍ പരിശോധനക്കയച്ചു. പിന്നീട് സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്‍റേതായിരുന്നു മൃതദേഹമെന്ന് കണ്ടെത്തി. ഇതോടെയാണ് ദീപക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായത്. 

ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് ഗോവയില്‍ ഉണ്ടെന്ന വിവരം കിട്ടിയത്. ദീപക്കിന്‍റെ ഫോട്ടോയും മറ്റു വിവരങ്ങളും ഗോവ പൊലീസിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ദീപക്കിനെ മഡ്ഗാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിപക്കിന്‍റെ കൈയില്‍ നിന്നും തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചതായി മഡ്ഗാവ് പൊലീസ് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ദീപക്കിനെ തിരികെയെത്തിക്കാനായി അന്വേഷണ സംഘം ഗോവയിലെത്തി. 



Post a Comment

0 Comments