Flash News

6/recent/ticker-posts

സൗദിയിൽ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്

Views
 ജിദ്ദ : കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടയിൽ രാജ്യത്ത് പുതുതായി രോഗ ബാധിതരായവരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻ ദിവസത്തെ അപേക്ഷിച്ച് പതിനാലു പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മുപ്പത്തിമൂന്നു പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 815418 ആയി ഉയർന്നു.
പുതുതായി മൂന്നു പേർകൂടി തീവ്രപരിചരണ  വിഭാഗത്തിൽനിന്ന് മുക്തി നേടിയതോടെ ഗുരുതര രോഗികളുടെ എണ്ണം 16 ആയി കുറഞ്ഞു. രണ്ടു പേർ കൂടി മരിച്ചതോടെ ആകെ മരണം 9568 ആയും ഉയർന്നു.Post a Comment

0 Comments