Flash News

6/recent/ticker-posts

തായിഫ് ചേംബറിൽ ആറു അംഗങ്ങൾക്ക് നേരിട്ട് നിയമനം

Views

തായിഫ് : തായിഫ് ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളായി ഒരു വനിത അടക്കം ആറു പേരെ വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി നിയമിച്ചു.
 ഫൈസൽ ബിൻ ഹുസൈൻ അൽഖുറശി, ഗദീർ ബിൻത് മുഹമ്മദ് അൽശഹ്‌രി, മുഹമ്മദ് ബിൻ ഹമദ് അൽദഅ്ജാനി, മഅൻ ബിൻ അബ്ദുല്ല ഖാദി, ഇബ്രാഹിം ബിൻ ഹംസ അൽഉതൈബി, അബ്ദുൽ അസീസ് അബ്ദുല്ല അൽബാർ എന്നിവരെയാണ് നാലു വർഷ കാലാവധിയുള്ള പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്.
തായിഫ് ചേംബർ ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറു പേർ വിജയിച്ചതായി കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗാസി ബിൻ മസ്തൂർ അൽഉതൈബി, അഹ്മദ് മുഹമ്മദ് അൽശുഹൈബ്, അബ്ദുറഹ്മാൻ നവാർ അൽഖുഥാമി, ബന്ദർ അതീഖ് അൽഉസൈമി, ഹസൻ സ്വലാഹ് അൽസവാത്ത്, മിഖ്അദ് ബിൻ ഖായിദ് അൽഉതൈബി എന്നിവരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
സൗദിയിൽ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളിൽ പകുതി പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുകയും ശേഷിക്കുന്ന പകുതി പേരെ വാണിജ്യ മന്ത്രി നേരിട്ട് നിയമിക്കുകയുമാണ് പതിവ്. ഇതു പ്രകാരമാണ് തായിഫ് ചേംബർ ഡയറക്ടർ ബോർഡിൽ ആറു പേരെ ഡോ. മാജിദ് അൽഖസബി നിയമിച്ചത്. ഇതോടെ തായിഫ് ചേംബർ ഡയറക്ടർ ബോർഡ് നിയമാനുസൃത ക്വാറം പൂർത്തിയാക്കി.



Post a Comment

0 Comments