Flash News

6/recent/ticker-posts

റിയാദ് സീസൺ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു.

Views
ജിദ്ദ : സൗദി പ്രവാസികൾ ആവേശത്തോടെ കാത്തിരുന്ന റിയാദ് സീസൺ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമൻ-അന്നസ്‌റുമായി മത്സരിക്കും. 

ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലിയണൽ മെസി, റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ കിലിയൻ എംബപ്പെ തുടങ്ങിയവർ അടങ്ങിയ ടീമാണ് പി.എസ്.ജി. ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അന്നസ്ർ. ഈ മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.  ടിക്കറ്റിന് വേണ്ടി വൻ ക്യുവാണ് ഓൺലൈൻ സൈറ്റിൽ. ടിക്കറ്റ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.ticketmx.com/en/d/2880/riyadh-season-cup


Post a Comment

0 Comments