Flash News

6/recent/ticker-posts

പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല, വാക്കുതർക്കം; കോഴിക്കോട്ട് കല്യാണവീട്ടിൽ കൂട്ടത്തല്ല്

Views
പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല, വാക്കുതർക്കം; കോഴിക്കോട്ട് കല്യാണവീട്ടിൽ കൂട്ടത്തല്ല്


കോഴിക്കോട്: മേപ്പയ്യൂരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.


⭕️VIDEO


...

മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിൽ നിന്ന് വരനും സംഘവും എത്തിയതോടെയാണ് പ്രശനങ്ങൾ തുടങ്ങിയത്. വരന്റെ ഒപ്പം ഉണ്ടായിരുന്നവർ വധുവിന്റെ വീട്ടിൽ വെച്ച് പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.


നാട്ടുകാർ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ പോലീസ് കേസെടുത്തിട്ടില്ല.


Post a Comment

0 Comments