Flash News

6/recent/ticker-posts

സ്വര്‍ണക്കപ്പ് കോഴിക്കോട് ഉറപ്പിച്ചു; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും

Views
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. ഉദ്വേഗഭരിതമായ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കണ്ണൂരും പാലക്കാടും 925 പോയന്റോടെ രണ്ടാംസ്ഥാനം പങ്കുവെച്ചു. 915 പോയന്റുള്ള തൃശൂരും, 881 പോയന്റുമായി എറണാകുളവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ആണ് ഒന്നാമത്. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാമതുമെത്തി. ഹയര്‍ സെക്കന്‍ഡറി വിഭഗത്തില്‍ 500 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്റുമായും കൊല്ലമാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ 95 പോയിന്റുമായി പാലക്കാടിനാണ് ഒന്നാംസ്ഥാനം.
 
ആലപ്പുഴയിൽ കൈവിട്ട കലാകിരീടമാണ് ഇക്കുറി കോഴിക്കോട് തിരിച്ചുപിടിച്ചത്. കോഴിക്കോട്ട് ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 ത്തോളം കുട്ടികളാണ് മാറ്റുരച്ചത്. കലോത്സവത്തിന് എട്ടാംതവണയാണ് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്.



Post a Comment

0 Comments