Flash News

6/recent/ticker-posts

മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളും മരിച്ചു.

Views മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളും മരിച്ചു.


വയനാട് നടന്ന അപകടത്തിൽ മരിച്ചത് എടവണ്ണപ്പാറ സ്വദേശികൾ..*


സി.സി.ടിവി ദൃശ്യം:



വയനാട് മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളും മരിച്ചു. എടവണ്ണപ്പാറ ആവണിക്കാട് മൊയ്ദീന്റെ മകൻ പി.പി ഇല്യാസ് (20) ആണ് മരിച്ചത്.

മേപ്പാടി ഗവ.പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇല്യാസ്. ബൈക്ക് ഓടിച്ചിരുന്ന എടവണ്ണപ്പാറ ചെറുവായൂർ വെട്ടത്തൂർ മണ്ണടിയിൽ മമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ഹാഫിസ് (20) അപകടം നടന്നയുടൻ തന്നെ മരിച്ചിരുന്നു.

വയനാട് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് മേപ്പാടി ഗവണ്മെന്റ് പോളിടെക്നികിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരും മരിച്ചത്. എടവണ്ണപ്പാറ ചാലിയപ്പുറം യൂണിറ്റ് എസ്.എസ്.എഫ് പ്രവർത്തകനായ ഇല്ല്യാസും, കൂട്ടുകാരൻ മുഹമ്മദ്‌ ഹാഫിസും പരീക്ഷ എഴുതാൻ വേണ്ടി ബൈക്കിൽ യാത്ര തിരിച്ചതായിരുന്നു. ഇതിനിടെ എതിരെ വന്ന ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.


Post a Comment

0 Comments