Flash News

6/recent/ticker-posts

യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു

Views


ദുബൈ: യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, നിരക്കുകൾ വർധിപ്പിച്ച്​ ഫെഡറൽ അതോറിറ്റിയിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

100 ദിർഹമാണ്​ വിസക്ക്​ വർധിപ്പിച്ചിരിക്കുന്നത്​. എമിറേറ്റ്​സ്​ ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ്​ വിസ എന്നിക്കെല്ലാം നിരക്ക്​ വർധനവ്​ ബാധകമാണ്​. ഇതോടെ, 270 ദിർഹമായിരുന്ന എമിറേറ്റ്​സ്​ ഐ.ഡി നിരക്ക്​ 370 ദിർഹമായി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽ നിന്ന്​ 370 ദിർഹമായി. ദുബൈ എമിറേറ്റിൽ നിരക്ക്​ വർധന​യെ കുറിച്ച്​ അറിയിപ്പ്​ ലഭിച്ചിട്ടില്ല.

സന്ദർശക വിസ യു.എ.ഇയിൽ നിന്ന്​ ​തന്നെ പുതുക്കാൻ കഴിയില്ലെന്ന നിബന്ധന പുനരാരംഭിച്ചതിന്​ പിന്നാലെയാണ്​ വിസ നിരക്ക്​ വർധിപ്പിച്ച​ത്​. ഇതോടെ, പ്രവാസികളുടെ വിസ ചെലവേറും. ഒമാനിലേക്ക്​ ബസ്​മാർഗം യാത്ര ചെയ്ത്​ എക്സിറ്റടിച്ച്​ പുതിയ വിസയുമായി തിരിച്ചെത്തുന്ന സംവിധാനം നിലച്ചതോടെ വിമാനത്തിലാണ്​ പ്രവാസികൾ ഒമാനിലും മറ്റ്​ രാജ്യങ്ങളും വിസ പുതുക്കാൻ പോകുന്നത്​. 90 ദിവസ വിസ നിർത്തലാക്കിയതും പ്രവാസികൾക്ക്​ തിരിച്ചടിയായിരുന്നു.

അടുത്തിടെ വിസാ ഫൈൻ 50 ദിർഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദർശക വിസക്കാരുടെ ഫൈൻ നിത്യവും 100 ദിർഹം എന്നതിൽ നിന്ന്​ 50 ദിർഹമായി കുറഞ്ഞെങ്കിലും താമസ വിസക്കാരുടേത്​ 25 ദിർഹമിൽ നിന്ന്​ 50 ദിർഹമായി ഉയർന്നു.



Post a Comment

0 Comments