Flash News

6/recent/ticker-posts

ഓവർടൈം ജോലിക്ക് മാനദണ്ഡം പ്രഖ്യാപിച്ചു.

Views

ദുബൈ : ഓവർടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ തൊഴിൽ മന്ത്രാലയം . ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജീവനക്കാർക്ക് അധികസമയം ജോലി നൽകാൻ പാടില്ലെന്ന് മന്ത്രാലയം നിർദേശിക്കുന്നു . എന്നാൽ , ചില ഇളവുകളും ഇക്കാര്യത്തിൽ മന്ത്രാലയം നൽകുന്നുണ്ട് . ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ട് . എന്നാൽ , ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ പാടില്ലെന്ന് യു.എ.ഇ തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു .
എന്നാൽ , ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലി ചെയ്യിക്കാം . സ്ഥാപനത്തിന് നാശനഷ്ട സാഹചര്യം ഉടലെടുക്കുക , അടിയന്തര ഘട്ടങ്ങളോ സംഭവങ്ങളോ ഉണ്ടാവുക , പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും ജീവനക്കാരന്റെ സേവനം ആവശ്യം വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലിയെടുപ്പിക്കാം . പക്ഷെ , മൂന്നാഴ്ചയിൽ മൊത്തം ജോലി സമയം 144 മണിക്കൂറിൽ അധികമാകരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകുന്നു . സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ട നിർദേശങ്ങളിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത് . യു.എ.ഇ തൊഴിൽ നിയമവും എക്സിക്യൂട്ടീവ് റെഗുലേഷൻസും അനുസരിച്ച് മാനദണ്ഡമാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത് . തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശക്തമായ നിയമങ്ങളാണ് യു.എ. ഇ നടപ്പിലാക്കി വരുന്നത് . തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപെടുത്തിയ ഇൻഷ്വറൻസ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് . ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിന്റെ 50 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി . ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്റെ ഭാഗമാകാം . സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും .




Post a Comment

0 Comments