Flash News

6/recent/ticker-posts

മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ,ആശുപത്രിയിൽ

Views
മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ,ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂരിൽ മയോണൈസ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴുവിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പുതിയതെരു നിത്യാനന്ദ ഭവൻ ഇംഗ്ലീ മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടികളെ പാപ്പിനിശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. ക്ലാസിലെ ഒരു കുട്ടിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് മറ്റു കുട്ടികളും കഴിച്ചത്. ആശുപത്രിയിലുളള കുട്ടികൾ സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത്‌ വിവാഹവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നൂറ്റിമുപ്പതോളം പേർ ചികിത്സ തേടിയിരുന്നു. വിവാഹവീട്ടിൽ ഉപയോഗിച്ച വെളളമാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായത്. കഴിഞ്ഞ ജനുവരി ഏഴിന് മലപ്പട്ടം കുപ്പത്തെ ഒരുവീട്ടിൽ നടന്ന വിവാഹചടങ്ങിൽ തലേന്നും പിറ്റേന്നും പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ചോറും ചിക്കൻ കറിയും കഴിക്കുകയും വെളളംകുടിക്കുകയും ചെയ്തവർക്കും പിറ്റേന്ന് സദ്യകഴിച്ചവർക്കുമാണ് ചർദി, വയറിളക്കം, ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ വിവിധ ആശുപത്രികളിൽ ചികിത്‌സ തേടുകയായിരുന്നു.

സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാമെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവാഹ വീട്ടിലെ ജല പരിശോധന നടത്തിയപ്പോഴാണ് വീടിനു സമീപത്തുളള ഏറെക്കാലമായി ഉപയോഗിക്കാത്ത കിണറിൽ നിന്നാണ് വിവാഹസദ്യയൊരുക്കുന്നതിനും മറ്റുമായി മോട്ടോർ പമ്പുപയോഗിച്ചു വെളളം ശേഖരിച്ചതെന്നു വ്യക്തമായത്. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു നഴ്‌സ് മരിച്ചതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിൽ വ്യാപകമായി പരിശോധന ആരോഗ്യവിഭാഗം നടത്തിയിരുന്നു. 58 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കളും ഇറച്ചിയും പിടികൂടിയത്.


Post a Comment

0 Comments