Flash News

6/recent/ticker-posts

അമ്മയും രണ്ടുമക്കളും കത്തിക്കരിഞ്ഞ നിലയില്‍

Views കുന്നംകുളത്ത് അമ്മയും രണ്ടുമക്കളും കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍; അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവമുണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ(3), അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ബന്ധുവിന്റെ വീട്ടില്‍ പോയി ഷഫീനയും മക്കളുംരാത്രിയോടെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെനടക്കാനിറങ്ങിയവരാണ് മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കാണുന്നത്. 

സംഭവം നടക്കുമ്പോള്‍ ഷെഫീനയുടെ ഭര്‍ത്താവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും മാറ്റുക



Post a Comment

0 Comments