Flash News

6/recent/ticker-posts

മുൻ കേന്ദ്ര മന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ശരത് യാദവ് അന്തരിച്ചു

Views

സോഷ്യലിസ്റ്റ് നേതാവും ആർജെഡി ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് അന്തരിച്ചു. വിപി സിംഗ് വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. വ്യോമയാനം, ഭക്ഷ്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.
1970 കളിൽ ജനാധിപത്യത്തെ ചവിട്ടിമെതിച്ച ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നിലപാടുകൾക്കെതിരായി രാജ്യമാകെ അലയടിച്ച ‘ജെപി പ്രസ്ഥാന’ത്തിലൂടെ ഉയർന്നു വന്ന യുവ നേതാക്കളിൽ ഒരാളായിരുന്നു ശരത് യാദവ്.

എൽജെഡി സ്ഥാപക നേതാവായിരുന്നു.2022 ലാണ് അർജെഡിയിൽ എത്തുന്നത്. ഏഴു തവണ ലോക് സഭാംഗമായും 3 തവണ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു അംഗമായ യാദവിന് 2017ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു.2017ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് തിരിച്ചു പോകാന്‍ ജെഡിയു തീരുമാനിച്ചതിനെ തുടര്‍ന്നാണ് ശരദ് യാദവ് ജെഡിയു വിട്ട് എല്‍ജെഡി രൂപീകരിച്ചത്. 2022 മാർച്ച് 20ന് ലാലു പ്രസാദ്‌ യാദവിൻ്റെ പാർട്ടിയായ ആർജെഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.


Post a Comment

0 Comments