Flash News

6/recent/ticker-posts

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

Views
 
അപകടം നടന്ന് 24 മണിക്കൂറിന് ശേഷമാണ് ദുരന്ത സ്ഥലത്തു നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടടുക്കാനായത്. കണ്ടെത്തിയ ബ്ലാക്ക് ബോക്‌സ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഓഫ് നേപ്പാളിന് കൈമാറിയതായി യതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍തൗല പറഞ്ഞു.
വിമാനത്തില്‍ 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഉണ്ടായിരുന്നത്. ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തില്‍ 10 വിദേശികളാണ് ഉണ്ടായിരുന്നത്. അഞ്ചുപേര്‍ ഇന്ത്യാക്കാരാണ്. അപകടത്തില്‍ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ രാവിലെ 10.33 ഓടെയാണ് യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനം അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. 



Post a Comment

0 Comments