Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജനപ്രിയ ആപ്പായ BOTIM ല്‍ ഇനി കൈയ്യും കണക്കുമില്ലാത്ത സേവനങ്ങള്‍

Views യുഎഇ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ ആസ്ട്ര ടെക് ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ വോയ്സ് കോളിംഗ് ആപ്പായ BOTIM botim

മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പ്ലാറ്റ്ഫോമുകളിലൊന്നായി അസ്ട്ര ടെക്കിന്റെ ഈ കരാര്‍ മാറ്റും.  

സന്ദേശമയയ്ക്കല്‍ മുതല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വരെയുള്ള എല്ലാം സംവിധാനങ്ങളും ലഭിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതാണ് സ്ഥാപനം ഇതിലൂടെ ലക്ഷ്യമിടുന്നത്.

Skype, WhatsApp, FaceTime തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള കോളുകള്‍ യുഎഇ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ യുഎഇ നിവാസികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ വോയ്സ് കോളുകള്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ചുരുക്കം ചില ആപ്പുകളില്‍ ഒന്നാണ് BOTIM. ഇതിനാലാണ് ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചത്. നിലവില്‍ ആപ്പിന് 90 ദശലക്ഷം രജിസ്‌ട്രേഷനും 25 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുമുണ്ട്. സൗജന്യ വീഡിയോ, വോയ്സ് കോളുകള്‍ക്ക് പുറമേ, യുഎഇയ്ക്കുള്ളില്‍ പണ കൈമാറ്റം, ഫോണ്‍ റീചാര്‍ജുകള്‍, പ്രാദേശികമായും അന്തര്‍ദ്ദേശീയമായും ബില്‍ പേയ്മെന്റുകളും BOTIM നല്‍കുന്നു.

‘കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇടപെടലുകള്‍ ലളിതമാക്കുകയും തടസ്സമില്ലാതെ ഇടപഴകാനും ഇടപാടുകള്‍ നടത്താനും അനുവദിക്കുന്ന മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ആപ്പാണ്് BOTIM,’ ആസ്ട്ര ടെക് സ്ഥാപകന്‍ അബ്ദുല്ല അബു ഷെയ്ഖ് പറഞ്ഞു. ഏറ്റെടുക്കലിനെ തുടര്‍ന്ന് ബില്ലുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ ആക്‌സസ് ചെയ്യാനും ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനും ആസ്ട്ര ടെക് BOTIM ലൂടെ ഉപയോക്താക്കളെ അനുവദിക്കും.



Post a Comment

0 Comments