Flash News

6/recent/ticker-posts

'ബാഴ്‌സയില്‍ നേട്ടമുണ്ടാക്കിയത് മെസി ഉണ്ടായതുകൊണ്ട്'; തുറന്നുപറഞ്ഞ് പെപ് ഗാര്‍ഡിയോള

Views
ചെല്‍സി : കോച്ച് ഗ്രഹാം പോട്ടര്‍ക്ക് പിന്തുണയുമായി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള രംഗത്ത്. തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെല്‍സി കോച്ചിനെതിരെ ആരാധകരുടെ വിമര്‍ശനം ശക്തമായപ്പോഴാണ് പെപ് പിന്തുണയുമായെത്തിയത്. തോമസ് ടുഷേലിനെ പുറത്താക്കിയപ്പോഴാണ് ചെല്‍സി ഗ്രഹാം പോട്ടറെ പരിശീലകനായി നിയമിച്ചത്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പോട്ടറിന് കഴിഞ്ഞിട്ടില്ല. തോല്‍വികളില്‍ മനംമടുത്തതോടെ ചെല്‍സി ആരാധകര്‍ പോട്ടര്‍ക്കെതിരെ രംഗത്തെത്തി. 

ഇതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ചെല്‍സി കോച്ചിന് പിന്തുണ അറിയിച്ചത്. പരിശീലകര്‍ക്ക് പെട്ടെന്നൊരു ടീമിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും ഇതിന് സമയം വേണമെന്നുമാണ് ഗാര്‍ഡിയോള പറയുന്നത്. പോട്ടറിന് ടീമിനെ വളര്‍ത്തിയെടുക്കാന്‍ സമയം അനുവദിക്കണമെന്ന് ചെല്‍സി ഉടമ ടോഡ് ബോഹ്‌ലിയോട് ആവശ്യപ്പെട്ട പെപ് ഗാര്‍ഡിയോള, ബാഴ്‌സലോണയില്‍ വളരെ പെട്ടെന്ന് തനിക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത് ലിയോണല്‍ മെസ്സിയുടെ സാന്നിധ്യം കൊണ്ടാണെന്നും വ്യക്തമാക്കി. 

എഫ് എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ പുറത്തായ ചെല്‍സി പ്രീമിയര്‍ ലീഗിലും കിതയ്ക്കുകയാണ്. പതിനേഴ് കളിയില്‍ ജയം ഏഴില്‍ മാത്രം. ആറ് തോല്‍വിയും നാല് സമനിലയും. 25 പോയിന്റുമായി പത്താം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.



Post a Comment

0 Comments