Flash News

6/recent/ticker-posts

അൽ സഫ മെട്രൊ സ്‌റ്റേഷന് പുതിയ പേരിടാൻ ഒരുങ്ങി ദുബായ് RTA

Views

യുഎഇ : അൽസഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റാൻ ഒരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി Dubai RTA (ആർ‌ടി‌എ).ഇതിനുള്ള അവകാശം ബുധനാഴ്ച ഒരു ടെക് കമ്പനിക്ക് നൽകിയതായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദുബായിലെ റെഡ് ലൈനിൽ സ്ഥിതി ചെയ്യുന്ന അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ ആയി പുനർനാമകരണം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു.10 വർഷത്തെ റീബ്രാൻഡിംഗ് ഉള്ള ഒരു ആഗോള AI സാങ്കേതിക കമ്പനിയാണ് ഓൺപാസ്സീവ്.നൂർ ബാങ്ക് മെട്രോ സ്റ്റേഷൻ എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. പിന്നീട് 2020 നവംബറിൽ ആണ് അൽ സഫ എന്നാക്കി മാറ്റിയത്. പുനർനിർമ്മാണതിന്റെ ഭാഗമായിട്ടായിരുന്നു അത്., അതിൽ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റിയിരുന്നു. അൽ ഫാഹിദിയെ ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ എന്നും അബുദാബി ബാങ്ക് സ്റ്റേഷനെ ഉമ്മുൽ ഷീഫ് എന്നും നൂർ ബാങ്കിനെ അൽ സഫ, ഡമാക് നേ ദുബായ് മറീന, നഖീൽനെ അൽ ഖൈൽ എന്നിങ്ങനെയാണ് പുനർനാമകരണം ചെയ്തത്.


Post a Comment

0 Comments