ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.
1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍ റോള്‍മെന്റ് / അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.
പിരിച്ചുവിടുന്നതിൽ 2800 പേർ എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവരായിരിക്കും. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നാണ് മറ്റ് ആയിരം പേരെ പിരിച്ചുവിടുന്നതെന്നും കമ്പനി അറിയിച്ചു.
0 Comments