Flash News

6/recent/ticker-posts

യൂണിവേഴ്സിറ്റിയിൽ ദേശീയപാത വികസനത്തിന് എടുത്ത 50 അടി താഴ്ച്ചയുള്ള കുഴിയിൽ വീണ് വില്ലേജ് ഓഫീസർ മരിച്ചു

Views യൂണിവേഴ്സിറ്റിയിൽ ദേശീയപാത വികസനത്തിന് എടുത്ത 50 അടി താഴ്ച്ചയുള്ള കുഴിയിൽ വീണ് വില്ലേജ് ഓഫീസർ മരിച്ചു


 ദേശീയപത 66
യൂണിവേഴ്സിറ്റിയിൽ
കാൽനടയാത്രക്കാരൻ
50 അടി താഴ്ച്ചയിലേക്ക് വീണ് മരിച്ചു . ഇന്നലെ രാത്രി 8 മണിയോടെയാണ്
അപകടം. തേഞ്ഞിപ്പലം
പോലീസ് സ്റ്റേഷന് സമീപം
ദേശീയപാതയിൽ ആണ്
അപകടം.

അപകട വിവരമറിഞ്ഞെത്തിയ
തേഞ്ഞിപ്പലം പോലീസ് പരിക്കേറ്റ ആളെ ഉടനെ ചേളാരി ഡി എം എസ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്
മാറ്റി. 

യൂണിവേഴ്സിറ്റിയിൽ കെ എൻ ആർ സി റോഡ് പണിക്ക് വേണ്ടി കുഴിച്ച കുഴിയിലേക്ക് വീണാണ് അപകടം. വള്ളിക്കുന്ന് അത്താണിക്കൽ
സ്വദേശി വിനോദ് കുമാർ പി ആണ് മരണപ്പെട്ടത്. ഇദ്ദേഹം മുന്നിയൂർ വില്ലേജിൽ അസിസ്റ്റന്റ് ഓഫീസർ
ആയിരുന്നു, ഇപ്പോൾ തെന്നല
വില്ലേജ് ഓഫീസറായി ജോലി
ചെയ്യുകയാണ്. സഹ പ്രവർത്തകന്റെ ഗൃഹ പ്രവേശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാൾ റോഡരികിൽ പാർക്ക്‌ ചെയ്ത കാർ എടുക്കാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് കുഴിയിൽ വീണത്.


Post a Comment

0 Comments