Flash News

6/recent/ticker-posts

കേരള ചിക്കല്‍ മലപ്പുറത്തും; ഇനി ന്യായവിലയ്ക്ക് കോഴിയിറച്ചി.

Views

കേരള ചിക്കല്‍ മലപ്പുറത്തും; ഇനി ന്യായവിലയ്ക്ക് കോഴിയിറച്ചി.

ഇറച്ചിക്കോഴികളെ വളര്‍ത്തുന്നത് മുതല്‍ വിപണിയിലെത്തിക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയെ ഇടപെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈമാസം നാലിന് രാവിലെ 10 ന് നിര്‍വഹിക്കും.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ,വണ്ടൂര്‍, കാളികാവ് ബ്ലോക്കുകളിലായി, കുടുംബശ്രീ വനിതകളുടെ പേരില്‍ ലൈസന്‍സുള്ള 25 ഫാമുകളാണ് കേരള ചിക്കന്‍ പദ്ധതിയില്‍ നിലവില്‍ ജില്ലയിലുള്ളത്. ഇവിടേക്ക് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കാവശ്യമായ തീറ്റയും മരുന്നും പ്രതിരോധ വാക്‌സിനും എത്തിക്കും. പരമാവധി 5,000 കോഴികളെയാണ് ഒരു ഫാമില്‍ വളര്‍ത്തുക. 45ദിവസം പ്രായമാവുമ്പോള്‍ കുടുംബശ്രീ ഔട്ട്‌ലെറ്റുകളില്‍ എത്തിച്ചാണ് വില്‍പ്പന. ഫാമുകളുടെ നിലവാരം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കും.

കുടുംബശ്രീ അംഗങ്ങള്‍ക്ക് വ്യക്തിഗത സംരംഭമായും ഗ്രൂപ്പ് സംരംഭമായും കേരള ചിക്കന്‍ ഫാം തുടങ്ങാം. ഒരു യൂണിറ്റിന് 1.5 ലക്ഷം രൂപ അനുവദിക്കും. 24 മാസമാണ് തിരിച്ചടവ് കാലാവധി. തമിഴ്‌നാട്ടെ വമ്ബന്‍ ലോബികള്‍ നിയന്ത്രിക്കുന്ന ബ്രോയിലര്‍ ഫാം മേഖലയില്‍ കുടുംബശ്രീയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതോടെ വിലക്കയറ്റം തടയാനാവുമെന്നാണ് പ്രതീക്ഷ.



Post a Comment

0 Comments