Flash News

6/recent/ticker-posts

വിനോദ യാത്രക്ക് വാഗ മണ്ണിൽ എത്തിയ കുട്ടികൾ കഴിച്ച മുട്ടക്കറിയിൽ പുഴു;

Views വിനോദ യാത്രക്ക് വാഗ മണ്ണിൽ എത്തിയ കുട്ടികൾ കഴിച്ച മുട്ടക്കറിയിൽ പുഴു; ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കോഴിക്കോട് സ്വദേശികൾ ആയ കുട്ടികൾ ആശുപത്രിയിൽ

മുട്ടക്കറിയിൽ പുഴു; ആറ് കുട്ടികൾ ആശുപത്രിയിൽ; വാഗമണിലെ ഹോട്ടൽ പൂട്ടിച്ച് അധികൃതർ

തൊടുപുഴ: വാ​ഗമണിലെ ഹോട്ടലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആറ് വിദ്യാർഥികൾ ആശുപത്രിയിൽ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചതായി പരാതിയുയർന്നിരുന്നു. കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

വാഗാലാൻഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. കോഴിക്കോട്ടെ ഒരു കോളജിലെ 95 അംഗ വിദ്യാർഥികളാണ് ഇന്നലെ വാഗമണിലെത്തിയത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികൾക്ക് പുഴുവിനെ ലഭിച്ചത്. ഈ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്ക് ചർദിൽ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലുകുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാർഥികളും ഹോട്ടൽ ഉടമകളെ അറിയിച്ചെങ്കിലും അംഗീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പിന്നീട് അധ്യാപകർ വിവരം വാഗമൺ പൊലീസിനെ അറിയിച്ചു. വാഗമൺ പൊലീസ് എലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമല്ലാത്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയതിന് ഈ ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തിരുന്നു.


Post a Comment

0 Comments