Flash News

6/recent/ticker-posts

കോട്ടക്കലിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ ആവശ്യപ്പെട്ട അഞ്ചംഗ സംഘം പിടിയിൽ

Views

കോട്ടക്കല്‍:  ബിസിനസ്സുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ട സംഭവത്തില്‍ അഞ്ചംഗസംഘം  കോട്ടക്കലില്‍ അറസ്റ്റില്‍.പുത്തൂര്‍ ബൈപ്പാസില്‍ നിന്നും യുവാക്കളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയവരെ  കല്ലടിക്കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്.പുളിക്കല്‍ ചെറുകാവ് ചെറുകൂഴിയില്‍ മുഹമ്മദ് അനീസ് (34),പുളിക്കല്‍ പറവൂര്‍ മേലാടത്ത് പുരയില്‍ അബ്ദുറഹൂഫ് 34 ,പുളിക്കല്‍ ചെറുകാവ്
ഏലാടത്ത് ജാഫര്‍ ,കിഴിശ്ശേരി കുഴിമണ്ണ ലക്ഷംവീട് കുന്നത്തുതൊടിയില്‍ ശിഹാബുദ്ധീന്‍ ,പുളിക്കല്‍ അന്തിയൂര്‍കുന്ന് കണിയത്ത് ചോലയില്‍ മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായവർ.സ്റ്റേഷന്‍ ഇന്സ്പെക്ടര്‍ അശ്വിന്ത് കാരമ്മയിലിന്‍റെ നിര്‍ദ്ധേശപ്രകാരം
എസ്.ഐ എസ്.കെ പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊടിഞ്ഞി,കരിപ്പൂര്‍ സ്വദേശികളാണ്  പരാതിക്കാർ.



Post a Comment

0 Comments