Flash News

6/recent/ticker-posts

അന്തമാനില്‍ നിന്ന് കൂറിയര്‍ വഴി അയച്ച മയക്കുമരുന്ന് പിടികൂടി- മൂന്ന് പേർ പിടിയിൽ

Views
മഞ്ചേരി : അന്തമാനില്‍ നിന്ന് കൂറിയര്‍ വഴി അയച്ച മാരക മയക്കുമരുന്നായ അരക്കിലോ മെത്താംഫിറ്റമിന്‍ എക്‌സൈസ് സംഘം പിടികൂടി.

മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൂറിയര്‍ സ്ഥാപനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് എം.ഡി.എം.എ. പാഴ്സലായി എത്തിയത്. ഇതുവാങ്ങി മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശികളായ മൂന്നുപേരെ എക്‌സൈസ് സംഘം കാത്തിരുന്ന് പിടികൂടി. കോണോംപാറ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിഷാന്ത് (23), പട്ടര്‍ക്കടവ് മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരാണ് പിടിയിലായത്.

ഇവര്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. നിഷാന്തിന്റെ പേരിലാണ് എം.ഡി.എം.എ. പാഴ്സല്‍ വന്നത്.



Post a Comment

0 Comments