Flash News

6/recent/ticker-posts

വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ അറിയേണ്ട നിയമങ്ങൾ

Views
മോട്ടോർ വാഹന നിയമം സെക്ഷൻ 39 പ്രകാരം, റെജിസ്റ്റർ ചെയ്യാതെയോ, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ പറഞ്ഞ രീതിയിൽ റെജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കാതെയോ ഒരു വാഹനവും പൊതു സ്ഥലത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല. വാഹനം റെജിസ്റ്റർ ചെയ്യുന്നത് പ്രധാനമായും രണ്ട് ഉദ്ദേശ്യത്തിനാലാണ്. ഒന്ന് വാഹനത്തെ തിരിച്ചറിയുക. മറ്റൊന്ന് റെജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ കൃത്യമായ എണ്ണം മനസ്സിലാക്കുക.ഇതിൽ ഒന്നാമത്തേത് ഏറ്റവും പ്രധാനപ്പെട്ടതാണ്..വാഹനം റെജിസ്റ്റർ ചെയ്യുന്നത് വഴി ആ വാഹനത്തിൻ്റെ ഉടമയാരാണ്, എത് മോഡലാണ് ,ഏത് കമ്പനിയുടെ വാഹനമാണ്, വാഹനത്തിൻ്റെ നിറമേതാണ് തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ മനസിലാക്കാൻ കഴിയും. അപകടങ്ങളിൽ പെട്ട് നിർത്താതെ പോകുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നമ്പർ പ്ലേറ്റുകൾ വൃത്തിയായും, തെളിച്ചമുള്ളതായും സൂക്ഷിക്കേണ്ടത് വാഹന ഉടമയുടെ /ഡൈവറുടെ ഉത്തരവാദിത്തമാണ്. നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിൽ വാഹനങ്ങളിൽ ഒന്നും തന്നെ പാടുള്ളതല്ല. ഗ്രിൽ കൊണ്ടോ, ബുൾ ബാറുകൾ/ക്രാഷ് ഗാർഡുകൾ കൊണ്ടോ, അണ്ടർ റൺ പ്രൊട്ടെക്ഷൻ കൊണ്ടോ, ഹോൺ, സെർച്ച് ലൈറ്റ് തുടങ്ങിയവ പിടിപ്പിച്ചോ, തോരണങ്ങൾ കൊണ്ടോ, ബാനറുകൾ കൊണ്ടോ ലോഡ് കവർ ചെയ്യുന്ന ടർപോളിൻ കൊണ്ടോ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരം വാഹനങ്ങൾ ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടാനായി ക്യാമറയിൽ പോലും പതിയാതിരിക്കാൻ മനപൂർവമായി  ചെയ്യുന്നതാണ് ഈ പ്രവർത്തി എന്നു സംശയിക്കേണ്ടി വരും. ശക്തമായ നടപടികൾ ഇത്തരം വാഹനങ്ങൾക്കെതിരെ സ്വീകരിക്കുന്നതാണ്.


Post a Comment

0 Comments