Flash News

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം

Views
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് പോക്‌സോ കേസിൽ പൂജാരിക്ക് ഇരട്ടജീവപര്യന്തം



മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ഇരട്ടജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

2016-17 കാലത്തായിരുന്നു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയത്. കേസിൽ 2019-ലാണ് ഇയാൾ പിടിയിലായത്.

പെൺകുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി വീട്ടിൽവെച്ച് മകളെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയത്.

ഏറെ ദുഃഖിതയായും അവശയായനിലയിലും പെൺകുട്ടി സ്കൂളിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനും പോലീസും സംഭവത്തിൽ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.


Post a Comment

0 Comments