Flash News

6/recent/ticker-posts

മലപ്പുറം നഗരസഭയിൽ ജന പ്രതിനിധികൾക്കെതിരെ ഉദ്യോഗസ്ഥന്റെ കയ്യേറ്റം പ്രതിഷേധം ശക്തം

Views
മലപ്പുറം നഗരസഭയിൽ ജന പ്രതിനിധികൾക്കെതിരെ ഉദ്യോഗസ്ഥന്റെ കയ്യേറ്റം 
പ്രതിഷേധം ശക്തം


മലപ്പുറം നഗരസഭയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുകേഷ് എന്ന ജീവനക്കാരൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സക്കിർ ഹുസൈൻ കൗൺസിലർമാരായ  സി കെ സഹീർ എ പി ശിഹാബ്,  എന്നിവർക്കെതിരെ നടത്തിയ കയ്യേറ്റത്തിൽ വ്യാപകമായ പ്രതിഷേധം
 നഗരസഭ കൗൺസിലറായ ബിനു രവികുമാറിന്റെ പ്രതിനിധിയായി സംസാരിക്കാൻ എത്തിയ ഭർത്താവ് രവികുമാറിനെ ജാതി പേര് വിളിച്ച്  ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്‍റെ കയ്യേറ്റം
 മുകേഷ് എന്ന ജീവനക്കാരനെ കുറിച്ച് മുൻപും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും വ്യാപകമായ പരാതികൾ ഉയർന്നുവന്നിരുന്നു

ഈ ഉദ്യോഗസ്ഥനെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടിംഗ് മെഷീനിലെ ബാറ്ററികൾ   മോഷ്ടിച്ചു എന്ന് ആരോപണം നിലവിലുണ്ട്.

 രാഷ്ട്രീയ ബന്ധവും മറ്റുപയോഗിച്ച് സ്ഥിരമായി പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയും മോശമായി പെരുമാറിയത് ഉൾപ്പെടെയുള്ള നിരവധി പരാതികൾ ഇദ്ദേഹത്തിനെ നിലനിൽക്കുന്നുണ്ട്
 സാമ്പത്തിക കുറ്റാരോപണങ്ങളുടെയും സ്വഭാവ ദൂഷ്യത്തിന്റെയും പേരിൽ ഈ ഉദ്യോഗസ്ഥനെ മേലധികാരികൾ ശാസിച്ചിട്ടുണ്ട്
 ജാതിപ്പേര് വിളിച്ച് കൗൺസിലറുടെ പ്രതിനിധിയെ ശാസിച്ചത് അന്വേഷിക്കാൻ ചെന്ന ജനപ്രതിനിധികളെ ഈ ഉദ്യോഗസ്ഥൻ വാക്കേറ്റം ചെയ്യുകയും തുടർന്ന് അക്രമിക്കുകയുമായിരുന്നു 
 ജനപ്രതിനിധികളോടും പൊതുജനങ്ങളോടും മോശമായി പെരുമാറുന്ന ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നുവരുന്നുണ്ട്

⭕️👇🏼




 മലപ്പുറത്തെ ജനങ്ങൾ സംസ്കാരമില്ലാത്തവരാണെന്നും ഇവർക്കിടയിൽ ജോലിയെടുക്കുന്നത് അപമാനമാണ് എന്നും പ്രദേശവാസികളെ അപമാനിച്ച് സംസാരിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു

ജനപ്രതിനിധികളെ കയ്യേറ്റം ചെയ്ത  ഉദ്യോഗസ്ഥനെതിരെ
 മാതൃകാപരമായി ശിക്ഷ 
  നടപടി എടുക്കണമെന്ന്
 ഭരണസമിതി പരാതി സമർപ്പിച്ചിട്ടുണ്ട്
 
ഉദ്യോഗസ്ഥൻ ആക്രമിച്ചതിനെ തുടർന്ന് പരിക്ക് പറ്റിയ  ജനപ്രതിനിധികളായ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സക്കീർ ഹുസൈൻ, എ പി ശിഹാബ്, സി കെ സഹിർ എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments