Flash News

6/recent/ticker-posts

മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു, ബാറ്റ് കൊണ്ടും ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ കേസ്

Views


ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്. മദ്യലഹരിയിൽ ഭാര്യയുടെ തലയ്ക്കടിച്ചെന്നാണ് പരാതി. ബാന്ദ്രയിലെ ഫ്‌ളാറ്റിൽ വെച്ച് വിനോദ് വെള്ളിയാഴ്ച മർദിച്ചെന്ന് ആൻഡ്രിയ പരാതിയിൽ പറയുന്നു. 

പാചകത്തിന് ഉപയോഗിക്കുന്ന പാനിന്റെ ഹാർഡിൽ തനിക്ക് നേരെ വലിച്ചെറിഞ്ഞെന്നും ഇത് കൊണ്ടാണ് നെറ്റിയിൽ പരുക്കേറ്റതെന്നും ഇവർ പറയുന്നു. ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. 12 വയസ്സുകാരനായ മകൻ കാംബ്ലിയെ തടയാൻ നോക്കിയെങ്കിലും താരം അടങ്ങിയില്ല. ആശുപത്രിയിൽ ചികിത്സ തേടിയ ആൻഡ്രിയ പിന്നീട് പരാതി നൽകുകയായിരുന്നു.



Post a Comment

0 Comments