Flash News

6/recent/ticker-posts

ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന

Views

ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന


ഏപ്രിൽ ഒന്ന് മുതൽ ഏത് തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിംഗ് നടപടികളും ഇ-സ്റ്റാമ്പിംഗ് മുഖേന ചെയ്യാമെന്ന് സംസ്ഥാന നികുതി വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഒരു ലക്ഷം രൂപക്ക് മേൽ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയിരുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ സിസ്റ്റവും ട്രഷറി വകുപ്പിന്റെ ഇ-ട്രഷറി പോർട്ടലും സംയോജിപ്പിച്ചാണ് പുതിയ സമ്പ്രദായം സാധ്യമാക്കുന്നത്. പുതിയ സമ്പ്രദായത്തിൽ അംഗീകൃത സ്റ്റാമ്പ് വെണ്ടർമാർക്കുള്ള മാർഗനിർദേശങ്ങൾ ട്രഷറി വകുപ്പ് ഡയറക്ടർ വൈകാതെ പുറപ്പെടുവിക്കും.

ഒരു ലക്ഷം രൂപ വരെ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകൾക്കുള്ള ഇ-സ്റ്റാമ്പിംഗ് അംഗീകൃത വെണ്ടർമാർ വഴിയായിരിക്കുമെന്നും സർക്കാർ ഉത്തരവിലുണ്ട്.



Post a Comment

0 Comments