Flash News

6/recent/ticker-posts

കൂടെയുള്ളവരെ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Views
കൂടെയുള്ളവരെ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ


സ്ഥാപിത താത്പര്യങ്ങൾക്കായി മുന്നണിയുണ്ടാക്കുകയോ വിടുകയോ ചെയ്യുന്ന ചരിത്രം മുസ്‌ലിംലീഗിനില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കൂടെയുള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കുന്ന പാർട്ടിയല്ല ലീഗ്. മുന്നണിയുണ്ടാക്കുന്നതിലും വിടുന്നതിലും ലീഗിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഓരോ മുന്നണിയുണ്ടാക്കുകയും വിടുകയും ചെയ്യും; അതാണ് ലീഗിന്റെ രാഷ്‌ട്രീയം. പറയാനുള്ളത് പറയേണ്ടവരോട് പകൽ വെളിച്ചത്തിൽ പറയേണ്ട പോലെ പറയുമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും തങ്ങൾ പറഞ്ഞു.
ലീഗിന്റെ വോട്ടുകൾ ബാങ്കിലെ ചെക്കു പോലെയാണെന്ന് തുടർന്നു പ്രസംഗിച്ച ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നിൽക്കുന്ന മുന്നണിയിൽ വിശ്വാസ്യതയോടെ നിന്ന് മുസ്‌ലിംലീഗ് രചിച്ച ചരിത്രം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു


Post a Comment

0 Comments