Flash News

6/recent/ticker-posts

വിവാഹാലോചനകളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് സജീവം

Views

കോ​ഴി​ക്കോ​ട് : വി​വാ​ഹം ഉ​ട​ൻ ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ അ​യ​ച്ചു​ന​ൽ​കി​യും അ​മ്മ​യെ​ന്ന വ്യാ​​ജേ​ന സം​സാ​രി​ച്ചും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം ജി​ല്ല​യി​ൽ സ​ജീ​വം. വാ​ട്സ്ആ​പ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്.

വിവാഹം ആലോചിക്കുന്നുണ്ടോ, ഞങ്ങളെ വിളിക്കൂ, ശരിയാക്കാം എന്ന് കാണിച്ചുള്ള പരസ്യങ്ങളിൽ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുന്ന യുവാക്കളുടെ ഫോട്ടോ, ജോലി, കുടുംബ വിവരങ്ങൾ ഉൾപ്പെടെയുള്ള ബയോഡേറ്റ വാങ്ങിക്കുകയാണ് ആദ്യം ചെയ്യുന്നത്.

തു​ട​ർ​ന്ന് വാ​ട്സ്ആ​പ്പി​ൽ പെ​ൺ​കു​ട്ടി​യു​ടെ ചി​​ത്രം അ​യ​ച്ച് സ്ഥ​ല​വും ജി​ല്ല​യും പ​റ​ഞ്ഞു​ത​രും. പി​ന്നീ​ട് യു​വാ​വി​ന്റെ ഫോ​ട്ടോ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കി​യെ​ന്നും അ​വ​ർ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും അ​റി​യി​ക്കും. മാ​ത്ര​മ​ല്ല വി​ശ്വാ​സ്യ​ത​ക്കാ​യി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ത്ത് വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

ഏ​ജ​ന്റ് എ​ന്ന വ്യാ​ജേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ വി​വ​ര​ങ്ങ​ളെ​ല്ലാം ചോ​ദി​ച്ച​ശേ​ഷം മൊ​ബൈ​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന് കൈ​മാ​റി സം​സാ​രി​ക്കാ​ന​വ​സ​രം ന​ൽ​കും. ഇ​ങ്ങ​നെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ വി​ലാ​സം ന​ൽ​കാ​ൻ ഫീ​സ് ഇ​ന​ത്തി​ൽ 1000 മു​ത​ൽ 2000 രൂ​പ​വ​രെ ആ​വ​ശ്യ​പ്പെ​ടും.

തു​ക ​​കൈ​മാ​റി​യാ​ൽ​പി​ന്നെ പ്ര​സ്തു​ത മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​ണ് സം​ഘം. ജി​ല്ല​യി​ൽ വ​ട​ക​ര, തൊ​ട്ടി​ൽ​പാ​ലം ഭാ​ഗ​ത്തു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ തൊ​ട്ടി​ൽ​പാ​ലം സ്വ​ദേ​ശി രാ​ജേ​ഷി​ന് 1500 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

വാ​ട്സ്ആ​പ് വ​ഴി ല​ഭി​ച്ച വി​വാ​ഹ പ​ര​സ്യ​ത്തി​ലെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ത്ത സ്ത്രീ ​ഫോ​ട്ടോ​യ​ട​ക്കം വി​വ​ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ​യ​നാ​ട് പു​ൽ​പ​ള്ളി​യി​ൽ ഒ​രു പെ​ൺ​കു​ട്ടി​​യു​ണ്ടെ​ന്നും ​നി​ങ്ങ​ളു​ടെ ഫോ​ട്ടോ ക​ണ്ടി​ട്ട് അ​വ​ർ​ക്ക് ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു.

പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ അ​യ​ച്ചു​ന​ൽ​കി. അ​മ്മ​യും മ​ക​ളും മാ​ത്ര​മേ​യു​ള്ളൂ എ​ന്നും അ​മ്മ ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​ണെ​ന്നും പ​റ​ഞ്ഞു. ഏ​ജ​ന്റാ​യ സ്ത്രീ ​കു​ട്ടി​യു​ടെ അ​മ്മ​ക്ക് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ ന​ൽ​കി രാ​ജേ​ഷു​മാ​യി ഏ​റെ​നേ​രം സം​സാ​രി​ച്ചു. മ​ക​ൾ​ക്ക് ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും ജോ​ലി​യൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും അ​ടു​ത്ത​ദി​വ​സം പെ​ണ്ണു​കാ​ണാ​ൻ വ​രാ​നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​യു​ടെ വി​ലാ​സം ന​ൽ​കാ​ൻ എ​ന്നു​പ​റ​ഞ്ഞാ​ണ് 1500 രൂ​പ ഗൂ​ഗ്ൾ​പേ മു​ഖേ​ന ഏ​ജ​ന്റാ​യ സ്ത്രീ ​കൈ​പ്പ​റ്റി​യ​ത്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​ലാ​സം ന​ൽ​കി​യി​ല്ല. അ​ടു​ത്ത ദി​വ​സം വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ അ​മ്മ ബി.​പി കു​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് അ​റി​യി​ച്ചു.

പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. തട്ടിപ്പുകാരുടെ മൊബൈൽ നമ്പർ സഹിതം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. വാട്സ്ആപ്പിൽ കാണുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മുൻ പരിചയമില്ലാത്തവർക്ക് പണം അയക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യരുത് എന്നുമാണ് പൊലീസ് പറയുന്നത്.



Post a Comment

0 Comments