Flash News

6/recent/ticker-posts

ലോക റേഡിയോ ദിനം; ഗൃഹാതുരത ഉണർത്തും റേഡിയോക്കാലം.

Views
ഇന്ന് ഫെബ്രുവരി 13– ലോക റേഡിയോ ദിനം. നവ മാധ്യമങ്ങളുടെ കടന്നു വരവോടെ  അന്യം നിന്നുപോയ ഒരു വാർത്ത വിനിമയ ഉപാധിയായിരുന്നു റേഡിയോ. ഒരു കാലത്ത് മിക്ക വീടുകളിലേയും  പ്രധാന ഉപകരണം കൂടിയായിരുന്നു റേഡിയോ. അന്നത്തെ കാലം റേഡിയോയിൽ കേട്ടിട്ടുള്ള ഓരോ പരിപാടികളും  വാർത്ത വായിച്ചിരുന്നവരുടെ ശബ്ദം പോലും അവർക്ക് സുപരിചിതമായിരുന്നു. റേഡിയോയിലെ അന്നത്തെ ഫുട്ബോൾ, ക്രിക്കറ്റ് കമന്റ്രികളും സിനിമ, നാടക ശബ്ദരേഖയും ശ്രോതാക്കൾക്ക് വലിയ ആവേശം തന്നെയായിരുന്നു. ഇന്ന് റേഡിയോ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ടെലിവിഷനും, മൊബൈൽ ഫോണും എല്ലാം കടന്നു വന്നപ്പോള്‍ റേഡിയോ ആരും ഉപയോഗിക്കാതെയായി. 

പുതിയ തലമുറക്ക് ആകശവാണി പ്രാദേശിക വാർത്തകൾ പരിചയപ്പെടുത്താൻ തുടങ്ങിയ വാർത്തകൾ പോപ്പുലർ ന്യൂസ് ഗ്രൂപ്പുകളിലൂടെ ഇന്നും മുന്ന് ലക്ഷത്തിലധികം ആളുകള്‍ ദിവസവും  ആകശവാണി വാർത്തകൾ ആസ്വദിക്കുന്നു.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകാശവാണി വാർത്ത പ്രക്ഷേപണം റേഡിയോ യിലൂടെ കേൾക്കാൻ കഴിയാത്തവർക്ക് അവരുടെ ഒഴിവു സമയങ്ങളിൽ ഇവ കേൾക്കാൻ അവസരം ഒരുക്കുന്നു.



Post a Comment

0 Comments