Flash News

6/recent/ticker-posts

സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി.

Views സുഭാഷിനെ വെട്ടിയത് മുൻ 
വൈരാഗ്യം മൂലമെന്ന് പ്രതി.

വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാള ങ്ങാടൻ സുഭാഷ് 48നെ വടിവാൾ കൊണ്ട് വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലി പോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. ‌

 കൈക്കും മുഖത്തിനും പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിൽസക്ക് ശേഷം സുഭാഷിനെ കോട്ടക്കലിലേക്ക് മാറ്റി.
വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെടുത്തു. അവിടെ വച്ച് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. തന്നെ മുമ്പ് സുഭാഷ് തലയിൽ തല്ലി പരിക്കേൽപ്പി ച്ചതിന്റെ പ്രതികാരമായാണ് വെട്ടിയ തെന്ന് പ്രതി പോലീസിനോട് പറഞ്ഞു..


Post a Comment

0 Comments