Flash News

6/recent/ticker-posts

ലോറിയിൽ കൊണ്ടു പോകുന്നതിനിടെ വഴിയിലിറക്കിയ ആന ഇടഞ്ഞു

Views

പുലാമന്തോൾ: ലോറിയിൽ കൊണ്ടു പോകുന്നതിനിടെ
യാത്ര മധ്യേ വിശ്രമിക്കാനായി വഴിയിലിറക്കിയ കൊമ്പൻ കുറുമ്പ് കാട്ടിയത് ചെമ്മലശ്ശേരി ആലമ്പാറയിൽ  ഏറെ നേരം പരിഭ്രാന്തിയിൽ ആക്കി. കുന്നംകുളത്ത് നിന്ന് ഉത്സവത്തിന്നായി കൊയിലാണ്ടിയിലേക്ക് ലോറിയിൽ കൊണ്ട് പോവുകയായിരുന്ന  ആനയെ കഴിഞ്ഞ ദിവസം വിശ്രമിക്കാനായി ചെമ്മലശ്ശേരി രണ്ടാം മൈലിനു സമീപം പുലാമന്തോൾ റോഡിൽ ഒഴിഞ്ഞ സ്ഥലത്തായി ഇറക്കിയതിന് ഇടയിലാണ്  ആന കുറുമ്പ് കാട്ടിയത് ഈ സമയം നിരവധി പേർ ആനയെ കാണുന്നതിന്നായി എത്തിയിരുന്നു. ആന കുറുമ്പു കാട്ടി തുടങ്ങിയതോടെ കൊമ്പനെ വരുതിയിലാക്കാനുള്ള പാപ്പാന്മാരുടെ പരിശ്രമം ഫലം കാണാത്തതിനെ തുടർന്ന് എലഫൻ്റ് സ്കോഡ് എത്തിയാണ്  ആനയെ തളച്ചത്. കൊളത്തൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു ആന ഇടഞ്ഞത് പ്രചരിച്ചതോടെ വഴിയാത്രക്കാർ ഉൾപ്പെടെ  നിരവധി പേർ കാഴ്ച കാണാനായി ഇവിടെ ഒത്തു കൂടിയിരുന്നു



Post a Comment

0 Comments