Flash News

6/recent/ticker-posts

ശൈഖ് മൻസൂർ യു.എ.ഇ വൈസ് പ്രസിഡന്‍റ്, ശൈഖ് ഖാലിദ് അബൂദബി കിരീടാവകാശി

Views
ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനെ അബൂദാബി കിരീടാവകാശിയായും  യു.എ.ഇ.ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനെ യു.എ.ഇ.യുടെ വൈസ് പ്രസിഡണ്ടായും നിയമിച്ച് യു.എ.ഇ.പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവ് പുറപ്പെടുവിച്ചു. യു.എ.ഇ.ഫെഡറൽ സുപ്രിം കൗൺസിലിന്റെ അനുമതിയോടെയാണ് ഉത്തരവ് .കൂടാതെ  ശൈഖ് ഹസബിൻ സായിദിനെയും ശൈഖ് താനൂൻ ബിൻ സായിദിനെയും അബൂദാബിയുടെ ഉപഭരണാധികാരികളായും നിയമിച്ചിട്ടുണ്ട്.
     അബൂദാബി ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത പുത്രനാണ് ശൈഖ് ഖാലിദ് .യു.എ.ഇ.യുടെ പ്രസിഡണ്ടായിരുന്ന അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മകനും നിലവിലെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമാണ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ.യു.എ.ഇ.പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ദുബായ് ഭരണാധികാരി ശൈഖ് മഖ്തൂം ബിൻ റാഷിദ് അൽ മഖ്തൂമിനൊപ്പം ശൈഖ് മൻസൂറും ഇനി വൈസ്പ്രസിഡണ്ടായി ഉണ്ടാവും.
അബൂദാബി ഭരണാധികാരി എന്ന നിലയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബൂദാബി എക്സിക്യൂട്ടിവ് കൗൺസിൽ പുന:സംഘടിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുതിയതായി നിയമിതരായ യു.എ.ഇ.വൈസ് പ്രസിഡന്റ്,അബൂദാബി കിരീടവകാശി,അബൂദാബി ഉപഭരണാധികാരികൾ എന്നിവരെ യു.എ.ഇ.വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം അഭിനന്ദിച്ചു.




Post a Comment

0 Comments