ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി ; കൂടുതല്‍ പേര്‍ കാത്തിരിപ്പ് പട്ടികയില്‍
കരിപ്പൂര്‍: ഹജ്ജ് തീര്‍ഥാടനത്തിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ അപേക്ഷകരിലേറെയും കാത്തിരിപ്പ് പട്ടികയില്‍.
ഡല്‍ഹിയിലെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കാര്യാലയത്തിലായിരുന്നു നറുക്കെടുപ്പ്. കേരളത്തില്‍നിന്ന് അപേക്ഷിച്ചവരില്‍ 70 വയസ്സ് പിന്നിട്ടവരുടെ വിഭാഗത്തില്‍ 1430 ഉം മെഹ്റം ഇല്ലാത്ത സ്ത്രീകളുടെ (45 വയസ്സിനുമുകളില്‍) വിഭാഗത്തില്‍ 2807 ഉം ഉള്‍പ്പെടെ 4237 അപേക്ഷകര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. പൊതുവിഭാഗത്തില്‍ 5033 പേര്‍ക്കാണ് അവസരം ലഭിച്ചത്.
19,524 പേരാണ് കേരളത്തില്‍നിന്ന് അപേക്ഷിച്ചത്. ഇതില്‍ നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചവരും നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പെടെ 4794 പേരേ പട്ടികയില്‍ ഇടംപിടിച്ചുള്ളൂ. ബാക്കിവരുന്ന 10,254 പേരും ഒഴിവുകള്‍ക്കായി കാത്തിരിക്കണം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒഴിവുവരുന്ന സീറ്റ് കേരളത്തിന് നല്‍കിയാലും സംസ്ഥാനത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിച്ചാലും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും.
മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ അപേക്ഷകരുള്ളത്–- 3779 പേര്‍. 2546 അപേക്ഷകര്‍ കോഴിക്കോട്ടുനിന്നും 1198 പേര്‍ കണ്ണൂരില്‍നിന്നുമാണ്. കുറവ് പത്തനംതിട്ടയില്‍നിന്നാണ് 38 പേര്‍. തൊട്ടടുത്ത് ഇടുക്കിയാണ് 68 പേര്‍. നെടുമ്ബാശേരിക്കുപുറമെ ഇത്തവണ കരിപ്പൂരും കണ്ണൂരും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാണ്.
0 Comments