Flash News

6/recent/ticker-posts

കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണു

Views

കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. 

ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ വെച്ചല്ല അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്തായാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്.


Post a Comment

0 Comments