Flash News

6/recent/ticker-posts

അടിയന്തരമായി വിമാനം ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല; മലയാളി ഉംറ തീർഥാടക റിയാദിൽ മരിച്ചു

Views
റിയാദ്: മലയാളി ഉംറ തീർഥാടക റിയാദിൽ മരിച്ചു. മലപ്പുറം എടയൂർ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയിൽ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഉംറ നിർവഹിച്ച് സ്പേസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിനുള്ളിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതമുണ്ടായ ഉടനെ വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ജിദ്ദ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൈലറ്റ് വിമാനം റിയാദിൽ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിന് അടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ഉച്ചക്ക് 1.30ഓടെ മരിച്ചു. ഭർത്താവിനൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവർ ഉംറക്കെത്തിയത്.

മക്കൾ: അബ്ദുറഹ്മാൻ, സാജിദ, ശിഹാബുദ്ദീൻ, ഹസീന. മരുമക്കൾ: അബ്ദു റഷീദ്, മുഹമ്മദ് റാഫി, ഫാത്തിമ, ഹഫ്സത്ത്. മൊയ്തീൻ കുട്ടിയാണ് പിതാവ്. മാതാവ്: മറിയക്കുട്ടി. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നു



Post a Comment

0 Comments