Flash News

6/recent/ticker-posts

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മഞ്ചേരിയിലെ പാർക്കിൽ വെച്ച് പീഡിപ്പിച്ചു; വിളയില്‍ സ്വദേശിയായ പ്രതിയെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു

Views ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മഞ്ചേരിയിലെ പാർക്കിൽ വെച്ച് പീഡിപ്പിച്ചു; വിളയില്‍ സ്വദേശിയായ പ്രതിയെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു

 
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മലപ്പുറത്തെ പാർക്കിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. അരീക്കോട് വിളയില്‍ ചെറിയപറമ്ബ് കരിമ്ബനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്.

മഞ്ചേരിയിലെ ചെരണി ഉദ്യാൻ പാർക്കിൽ പതിനേഴുകാരിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ പ്രത്യേക കോടതിയാണ് റിമാൻഡ് ചെയ്തത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2023 മാർച്ച് 18നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിൽ എത്തിയ യുവാവ് പെൺകുട്ടിയെ സ്‌കൂട്ടറിൽ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതിയെ പാർക്കിലെ കുളിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിരന്തരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തി.




Post a Comment

0 Comments