Flash News

6/recent/ticker-posts

സുഹൃത്തിന്റെ വീട്ടിൽപ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Views

സുഹൃത്തിന്റെ വീട്ടിൽപ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

അമ്പലപ്പുഴ: സുഹൃത്തിന്റെ വീട്ടിൽപ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പറവൂർ മെറ്റൽ ഡക്കിന് പടിഞ്ഞാറ് തൈവെളിയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന അനിലിന്റെ മക്കളായ അദ്വൈത്(13)അനന്ദു(12) എന്നിവരെയാണ് പറവൂർ കുറുവപ്പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9:30 ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെ സുഹൃത്തിനോടൊപ്പം ഇരുവരും സുഹൃത്തിൻെറ വീട്ടിൽ പോയിരുന്നു. തുടർന്ന് മുത്തശ്ശി അന്വേഷിച്ചെത്തിയപ്പോൾ ഇരുവരും വീടിലേക്ക് മടങ്ങിയതായി കൂട്ടുകാർ പറഞ്ഞു. എന്നാൽ പകൽ 2:00 മണിയോടെയും വീട്ടിലെത്താതായതിനെ തുടർന്ന് പുന്നപ്ര പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട അന്വഷണത്തിൽ കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതായി വിവരം ലഭിച്ചു.
പാടത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോയതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ഉൾപ്പടെയുളളവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാടത്ത് കൃഷിയില്ലാത്തതിനാൽ വെള്ളം കയറ്റിയിട്ടിരുന്നു. പുറബണ്ടിലെ കുഴിയും വെള്ളവും നീന്തിവേണം യാത്രചെയ്യാൻ. ഇതിനിടെ കാൽവഴുതി വെള്ളക്കെട്ടിൽ വീണതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പറവൂർ സെന്റ് ജോസഫ് സ്കൂളിലെ എട്ട്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
അമ്മ: പരേതയായ അശ്വതി.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments