Flash News

6/recent/ticker-posts

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു

Views


അമേരിക്കയിലെ നാഷ് വില്ലയിൽ സ്വകാര്യ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു. 9 വയസ്സുകാരായ മൂന്ന് കുട്ടികളും 61 വയസ്സായ രണ്ട് പേരും ഒരു 60 വയസ്സുകാരിയുമാണ് മരിച്ചത്. കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റു. 28കാരിയായ ഓഡ്രി ഹെയിൽ ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു. ഈ സ്‌കൂളിലെ പൂർവവിദ്യാർഥിയാണ് അക്രമി. തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ രാജ്യത്ത് കൂടി വരികയാണെന്നും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറി മുറിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.



Post a Comment

0 Comments