റിജേഷിന്റെയും ജിഷിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
ചേറൂർ: ദുബായ് ദേരയിലെ തീപിടുത്തത്തിൽ മരണപ്പെട്ട റിജേഷിന്റെയും ജിഷിയുടെയും മൃതദേഹങ്ങൾ നിയമ നടപടികൾക്കു ശേഷം ഇന്ന് പുലർച്ചെ 3 മണിക്ക് ഷാർജയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.
നിയമ നടപടികൾ പൂർത്തീകരിക്കാൻ സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളിക്കും നിസാർ പട്ടാമ്പിക്കുമൊപ്പം ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് വി.ടി.എം മുസ്തഫ, ഷാർജ കെ എം സി സി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ. കെ മൊയ്‌തീൻകുട്ടി, വഫ ഭാരവാഹി കെ.കെ കുഞ്ഞുമുഹമ്മദ്, നാട്ടുകാരായ പി.പി അബൂബക്കർ സിദ്ധീഖ്, വി.പി അബ്ദുൽ ലത്തീഫ്, മൻസൂർ അഞ്ചുപറമ്പ്. കെ ഐ പി സി ടി അംഗം പി.ടി അലവി. റിജേഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകളായ സൈനുദിൻ പാലാണി,ഹസ്സൻ വീണാലുക്കൽ.
റിജേഷിന്റെ കുടുംബാങ്ങൾ, നാട്ടുകാർ തുടങ്ങിയവർ നടത്തിയ പ്രവർത്തനതിന്റെ ഫലമായിട്ടാണ് വളരെ പെട്ടന്ന് തന്നെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുവാൻ സാധിച്ചത്.
ഇന്ത്യൻ സമയം രാവിലെ 8:05ന് വിമാനം കരിപ്പൂരിൽ എത്തിച്ചേരും. രാവിലെ 11 മണിക്ക് കുടുംബ ശ്മാശാനത്തിൽ മറവ് ചെയ്യുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
0 Comments