ജിദ്ദ:തെക്ക് പടിഞ്ഞാറന്‍ നഗരമായ ത്വായിഫില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഉണ്ടായ റോഡപകടത്തില്‍ ഒരു ഏഷ്യന്‍ വംശജന്‍ മരണപ്പെട്ടു.
നാല്‍പത്തിയൊന്ന് പേര്‍ക്ക് വിവിധ തോതിലുള്ള പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസ് കരണം മറിയുകയായിരുന്നു.
ത്വായിഫിലേക്കുള്ള ദിശയില്‍ അല്‍സെയ്ല്‍ റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതമാണെന്നാണ് വിവരം. അതേസമയം, അപകടത്തില്‍ പെട്ടവരുടെ നാട് തിരിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.റിപ്പോർട്ട് ഫൈസൽ വരിക്കോടൻ
0 Comments