Flash News

6/recent/ticker-posts

കൊലമാസ്സ് കൊല്‍ക്കത്ത! ബാംഗ്ലൂരിനെതിരേ 81 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

Views കൊൽക്കത്ത: 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 81 റൺസിന് തകർത്താണ് കൊൽക്കത്ത വിജയമാഘോഷിച്ചത്. കൊൽക്കത്ത ഉയർത്തിയ 205 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് ഓൾ ഔട്ടായി. ഇതോടെ ബാംഗ്ലൂർ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി.

അടിച്ചുതകർത്ത ശാർദൂൽ ഠാക്കൂറും സ്പിൻ കെണിയൊരുക്കിയ വരുൺ ചക്രവർത്തിയുമാണ് കൊൽക്കത്തയുടെ വിജയശിൽപ്പികൾ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർമാർ കൊൽക്കത്തയുടെ വിജയത്തിന് മാറ്റേകി.

205 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസ്സിയും ചേർന്ന് നൽകിയത്. ഇരുവരും നാലോവറിൽ 42 റൺസാണ് അടിച്ചെടുത്തത്. എന്നാൽ അഞ്ചാം ഓവർ സ്പിന്നറായ സുനിൽ നരെയ്നിനെ ഏൽപ്പിച്ച കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ തന്ത്രം ഫലിച്ചു.


അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ വിരാട് കോലിയെ ക്ലീൻ ബൗൾഡാക്കി നരെയ്ൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തിൽ നിന്ന് 21 റൺസാണ് കോലിയുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ നായകൻ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് പിഴുത് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും കരുത്തുകാട്ടി. 12 പന്തിൽ 23 റൺസാണ് ബാംഗ്ലൂർ നായകന്റെ സമ്പാദ്യം.

പിന്നാലെ വന്ന ഗ്ലെൻ മാക്സ്വെല്ലിനെയും ഹർഷൽ പട്ടേലിനെയും ബൗൾഡാക്കി വരുൺ അത്ഭുത ബൗളിങ് പുറത്തെടുത്തു. മാക്സ്വെൽ വെറും അഞ്ചുറൺസ് മാത്രമാണെടുത്തത്. ഹർഷൽ പട്ടേലിന് റണ്ണെടുക്കാനും സാധിച്ചില്ല. ഹർഷലിന് പകരം വന്ന ഷഹബാസ് അഹമ്മദിനെ ശാർദൂലിന്റെ കൈയ്യിലെത്തിച്ച് സുനിൽ നരെയ്ൻ ബാംഗ്ലൂരിന്റെ അഞ്ചാം വിക്കറ്റെടുത്തു. ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. അനാവശ്യ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് ഷഹബാസ് പുറത്തായത്. ഇതോടെ ബാംഗ്ലൂർ 61 ന് അഞ്ചുവിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

കൂട്ടുപിടിച്ച് റിങ്കു സിങ് രക്ഷാപ്രവർത്തനം ആരംഭിച്ചു. 12.2 ഓവറിൽ ടീം സ്കോർ 100 കടന്നു. റിങ്കു സിങ്ങിനെ കാഴ്ചക്കാരനാക്കി ശാർദൂൽ വാലറ്റത്ത് തകർത്തടിച്ചു. വെറും 22 പന്തിൽ ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ആഞ്ഞടിച്ച ശാർദൂൽ വെറും 20 പന്തുകളിൽ നിന്ന് അർധസെഞ്ചുറി നേടി ആരാധകരെ വിസ്മയിപ്പിച്ചു. ഒപ്പം ടീം സ്കോർ 150 കടത്തുകയും ചെയ്തു. താരത്തിന്റെ ആദ്യ ഐ.പി.എൽ അർധശതകമാണിത്. ശാർദൂലിന്റെ ഒറ്റയാൾ പോരാട്ടമാണ് കൊൽക്കത്ത സ്കോർ 150 കടക്കാൻ സഹായിച്ചത്.

അവസാന ഓവറുകളിൽ റിങ്കു സിങ്ങും ശാർദൂലും ടോപ് ഗിയറിൽ കുതിച്ചതോടെ കൊൽക്കത്ത കൂറ്റൻ സ്കോറിലേക്ക് നീങ്ങി. ഹർഷൽ പട്ടേൽ ചെയ്ത 19-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം നേടിയ റിങ്കു ഓവറിലെ അവസാന പന്തിൽ പുറത്തായി. 33 പന്തിൽ 46 റൺസെടുത്ത ശേഷമാണ് റിങ്കു ക്രീസ് വിട്ടത്. റിങ്കുവിന് പകരം സുനിൽ നരെയ്ൻ ക്രീസിലെത്തി.

മുഹമ്മദ് സിറാജ് ചെയ്ത അവസാന ഓവറിലെ നാലാം പന്തിൽ ശാർദൂൽ പുറത്തായി. വമ്പനടിയ്ക്ക് ശ്രമിച്ച ശാർദൂൽ മാക്സ്വെല്ലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 29 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 68 റൺസെടുത്താണ് ശാർദൂൽ ക്രീസ് വിട്ടത്. പിന്നാലെ വന്ന ഉമേഷ് യാദവ് ബൗണ്ടറിനേടി ടീംസ്കോർ 200 കടത്തി.

ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ കരൺ ശർമയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചൽ ബ്രേസ്വെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.



Post a Comment

0 Comments