Flash News

6/recent/ticker-posts

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പില്‍ മരിച്ച രണ്ടര വയസുകാരി സഹറ ബത്തൂലിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ മന്ത്രിമാര്‍.

Views

കോഴിക്കോട് : ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ചാലിയം കുന്നുമ്മലിലെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രിമാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം കൈമാറി. സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം കെ.ഗംഗാധരന്‍, ഐ.എന്‍.എല്‍ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍ പാണ്ടികശാല എന്നിവരും സന്നിഹിതരായിരുന്നു.



Post a Comment

0 Comments