Flash News

6/recent/ticker-posts

കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് നടത്തിവരുന്ന സ്വര്‍ണാഭരണ നിര്‍മാണം പാടില്ല ഹൈക്കോടതി

Views

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് നടത്തിവരുന്ന സ്വര്‍ണാഭരണ നിര്‍മാണം കേരള ഹൈക്കോടതി തട ഞ്ഞതായി കാക്കഞ്ചേരി പരിസര സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഇടക്കാല ഉത്തരവ്. ദിവസേന 120 കിലോഗ്രാം സ്വര്‍ ണാഭരണമുണ്ടാക്കുമ്പോള്‍ 39 ലിറ്ററോളം ഹൈഡ്രോക്ലോറിക്, നൈട്രിക്, സള്‍ഫ്യൂരിക് ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും റുഥീ നിയും, ഇറിഡിയം, കാഡ്മിയം, സിങ്ക്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ രാസലോഹ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റര്‍ മലിനജലത്തോടൊപ്പം പുറംതള്ളുമെന്ന് 2013ലെ അപേക്ഷയില്‍ വ്യക്തമായി കാണിച്ച മലബാര്‍ ഗോള്‍ഡിനെതിരേ പ്രദേ ശത്തെ ജനങ്ങള്‍ 2014 ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലായിരുന്നു.സമരം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ അന്നത്തെ വ്യവസായവകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ പ്രദേശത്തെ മുഴു വന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കളേയും റവന്യൂ, പോലിസ്, കിന്‍ഫ്ര, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരേയും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ബോര്‍ഡ്, സമര സമിതി എന്നിവരേയും മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അ ഹമ്മദിനേയും വിളിച്ചുചേര്‍ത്ത് മലബാര്‍ഗോള്‍ഡിന്റെ കിന്‍ഫ്ര പാര്‍ക്കിലെ സ്വര്‍ണാഭരണ നിര്‍ മാണശാല എന്ന പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപി ച്ചു. ഇതിനെ തുടർന്ന് പകരമായി ഫുഡ്‌കോര്‍ട്ട്, പ്രൊഡക്ട്ഡിസ്‌ പ്ലേറൂം, ടെക്‌നോമാള്‍ സെയില്‍ ഔ ട്ട്‌ലെറ്റ് ആന്റ് ഷോപ്പ്, പാക്കേ ജിങ് യൂണിറ്റ്, ഐ.ടി സ്ഥാപന ങ്ങള്‍ ഉള്‍പ്പെടെ മലനീകരണമുണ്ടാക്കാത്ത സ്ഥാപനങ്ങള്‍ മാത്രമാണ് തുടങ്ങുകയെന്നും ഉറപ്പു നല്‍കിയിരുന്നു.കൂടാതെ ഡെപ്യൂട്ടി കലക്ടര്‍, ഡിവൈ.എസ്.പി, ചേ ലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ്, മലബാര്‍ഗോള്‍ഡ് പ്രതിനിധി, സമരസമിതി പ്രസിഡന്റ് എന്നിവ രടങ്ങുന്ന ഒരഞ്ചംഗ കമ്മിറ്റിയും വ്യവസായമന്ത്രി പ്രഖ്യാപിക്കുക യും പുതുതായി മുന്നോട്ടുവച്ച വ്യ വസായങ്ങള്‍ മാത്രമാണ് അവിടെ നടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ കമ്മിറ്റിയെ അധികാരപ്പെടുത്തു കയും ചെയ്തു. സമരരംഗത്തുള്ള വര്‍ക്കെതിരേ കെട്ടിച്ചമച്ച അഞ്ച് കേസുകള്‍ നാല് മാസത്തിനകം പിന്‍വലിക്കണമെന്നും മലബാര്‍ ഗോള്‍ഡ് ചെയര്‍മാനോട് മന്ത്രി ഇ.പി ജയരാജന്‍ നിര്‍ദേശിച്ചു. വ്യവസായവകുപ്പ് മന്ത്രിയുടേയും അഞ്ചംഗ കമ്മിറ്റിയുടേയും അഭ്യര്‍ഥന മാനി ച്ച് ആറ് വര്‍ഷമായി കമ്പനി കോമ്പൗണ്ടിനകത്തേക്ക് കയറാന്‍ കഴിയാതിരുന്ന മലബാര്‍ഗോള്‍ഡിന് കെട്ടിടനിര്‍മാണം പൂര്‍ത്തീ കരിക്കാനും പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാനും  അവസരം ലഭിച്ചു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാടെ ലംഘിച്ചു ക്കൊണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്വര്‍ണം ഉരുക്കല്‍, ആഭരണ നിര്‍മാണം മുതല്‍ മാര്‍ക്കറ്റിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും തുടങ്ങി.മലപ്പുറം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ചേലേമ്പ്ര പഞ്ചായത്ത് സെക്രട്ടറിയും തുടര്‍ന്ന് അഞ്ചംഗ കമ്മിറ്റിയും കമ്പനിയില്‍ പരിശോധന നടത്തിയപ്പോഴാണ് കരാര്‍ ലംഘനത്തിന്റെ വ്യാപ്തി മനസ്സിലായത്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അസംബ്ലിംഗിന് കിന്‍ഫ്ര അനുമതി നല്‍കി യിട്ടുണ്ടെന്നും 40 കിലോ ഗ്രാം സ്വര്‍ണാഭരണമുണ്ടാക്കാന്‍ പൊല്യൂഷന്‍ കണ്‍ണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും മനസ്സി ലായത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയത് 2022 സെപ്തംബർ 9 -നാണെങ്കില്‍ അവര്‍ക്ക് അതിനുള്ള അപേക്ഷ ലഭിച്ചത് 2022 ഒക്ടോബർ 20 നായിരുന്നു. മാത്രമല്ല അതിൽ ഒപ്പ് പോലുമുണ്ടായിരുന്നില്ല. അതായത് അപേക്ഷ ലഭിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ അനുമതി നല്‍കിയെന്ന് വ്യക്തം ഇപ്പോഴത്തെ വ്യവസായവകുപ്പ് മന്ത്രി രാജീവിന്റേയും ബ ന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അ ധ്യക്ഷതയില്‍ മുഖ്യമന്ത്രി കഴിഞ്ഞ മാര്‍ച്ച് നാലിന്  ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഈ സാഹചര്യത്തി ലാണ് കരാര്‍ ലംഘനത്തിനും വഞ്ചനക്കുമെതിരേ ഹൈക്കോട തിയെ സമീപിച്ചത്. അസംബ്ലിംഗ് മാത്രമേ കമ്പനിയില്‍ നടത്താവൂ വെന്നും അത് മാത്രമേ നടക്കുന്നു ള്ളൂവെന്നും മലപ്പുറം ജില്ലാ കലക്ട റും പൊല്യൂഷന്‍ കണ്‍ട്രോള്‍ബോ ര്‍ഡും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ടെ ന്നും ഭാരവാഹികള്‍ വാര്‍ത്താസ മ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, സെക്രട്ടറി എൻഷെരീഫ്.എന്‍, രക്ഷാധികാരി ഡോ.മുഹമ്മദ് ഷാഫി, വൈസ്പ്രസിഡന്റ് ടി.വി ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments