Flash News

6/recent/ticker-posts

റൊണാള്‍ഡോയ്ക്ക് ലഭിച്ചതിനെക്കാള്‍ ഇരട്ടി!! മെസ്സിക്ക് മുന്നില്‍ വന്‍ ഓഫര്‍ വെച്ച്‌ അല്‍ ഹിലാൽ

Views
ലയണല്‍ മെസ്സിയെ സൗദി അറേബ്യയിലേക്ക് എത്തിക്കാനായി വമ്ബന്‍ ഓഫര്‍ മുന്നില്‍ വെച്ച്‌ സൗദി ക്ലബ് അല്‍ ഹിലാല്‍.

400 മില്യണ്‍ യൂറോ പ്രതിവര്‍ഷം മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഏകദേശം 3500 കോടിക്ക് മുകളില്‍ വരും ഇത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലഭിച്ച അല്‍ നസറിലെ ഓഫറിനേക്കാള്‍ ഇരട്ടിയോളം ആണ് മെസ്സിക്ക് മുന്നില്‍ ഉള്ള ഓഫര്‍.

എന്നാല്‍ ഇതുവരെ മെസ്സി ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. മെസ്സി യൂറോപ്പില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നാ‌ണ് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സി പി എസ് ജിയില്‍ കരാര്‍ പുതുക്കുന്നതിബായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും താരം ഇപ്പോള്‍ അവിടെ സന്തോഷവാന്‍ അല്ല. ബാഴ്സലോണയിലേക്ക് മടങ്ങി പോകാന്‍ മെസ്സി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവിടെ ഇപ്പോഴും സാമ്ബത്തിക പ്രതിസന്ധി തുടരുകയാണ്. ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ് അല്‍ഹിലാല്‍ ഇപ്പോള്‍.

ലയണല്‍ മെസ്സി കൂടെ സൗദി അറേബ്യയില്‍ എത്തിയാല്‍ അത് ഏഷ്യന്‍ ഫുട്ബോളിന് തന്നെ വലിയ ഊര്‍ജ്ജമാകും. ഒപ്പം വീണ്ടും മെസ്സി റൊണാള്‍ഡോ റൈവല്‍റി കാണാനു. ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരം ഒരുങ്ങും.


Post a Comment

0 Comments