Flash News

6/recent/ticker-posts

കാവനൂരിലെ യുവതിയുടെ മരണം ഭർതൃപീഡനം: അരീക്കോട് പോലീസ് കേസെടുത്തു

Views

മഞ്ചേരി: കാവനൂർ പാലക്കോട്ടുപറമ്പിൽ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരണപ്പെട്ട കൊളങ്ങര ഇത്തികുട്ടി മകൾ സറീന (34) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലീസിൽ പരാതി നൽകി.
ഭർത്താവ് ചീക്കോട് മുണ്ടക്കൽ ബിലൻകൊട് മുഹമ്മദ്‌ മകൻ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്. ഭർതൃ വീട്ടിൽ വെച്ച് നിരന്തരം സെറീനയെ ഇയാൾ മർദ്ധിക്കുമായിരുന്നു. നേരത്തെ പല സമയത്തും മർദ്ധനം സഹിക്കവയ്യാതെ സ്വന്തം വീട്ടിൽ വരുന്ന സെറീനയെ ഇയാൾ കൂട്ടി കൊണ്ട് പോകുക പതിവാണ്.
 ഒരാഴ്ച മുമ്പ് ഇയാളുടെ മർദ്ധനത്തിൽ യുവതിക്ക് സാരമായ പരിക്കേറ്റു. കഴിഞ്ഞ 4 ദിവസമായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴുത്തിനു അടിയേറ്റ സറീനക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കണോ കഴിയാത്ത അവസ്ഥയിലായി. ശാരീരികമായും മാനസികമായും തളർന്ന യുവതി ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിനു കീഴടങ്ങി. എന്നാൽ ആശുപത്രിയിൽ തെറ്റിദ്ധരിപ്പിച്ചു ഭർത്താവ് സിദ്ധീഖ് മൃതദേഹം ചീക്കോട് മുണ്ടക്കൽ വീട്ടിലേക്ക് വളരെ വേഗത്തിൽ കൊണ്ട് പോകുകയും ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയും അരീക്കോട് പോലീസിൽ പരാതി നൽകുകയും ചെയ്തു.
 പോലീസ് ഇൻസ്‌പെക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം 6:00 മണിക്ക് സെറീനയുടെ മഹല്ലിൽ കാവനൂർ തവരാപറമ്പ് ജുമാ മസ്ജിദിൽ മൃദദേഹം കബറടക്കി. 
17 വർഷം മുമ്പാണ് സിദ്ധീഖ്മായുള്ള ഇവരുടെ വിവാഹം നടന്നത്. 14 വയസും 6 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ മക്കളാണ്. 

പോലീസ് കൃത്യമായി അന്വേഷണം നടത്തി മരണത്തിനു കാരണക്കാരനായ ഭർത്താവ് സിദ്ധീഖിനെ  അറസ്റ്റ് ചെയ്യണമെന്നും യുവതിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും ഇന്ന് വനിതാ കമ്മീഷനിലും പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments