Flash News

6/recent/ticker-posts

രാഹുല്‍ ഗാന്ധിക്ക് ജാമ്യം; രണ്ടുവര്‍ഷത്തെ തടവ് മരവിപ്പിച്ചു

Views
രാഹുല്‍ ഗാന്ധിക്ക് ജാമ്യം; രണ്ടുവര്‍ഷത്തെ തടവ് മരവിപ്പിച്ചു

സൂറത്ത്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. രണ്ടുവര്‍ഷം തടവിനു വിധിച്ചതിനെതിരേ രാഹുല്‍ഗാന്ധി നല്‍കിയ അപ്പീലിലാണ് നടപടി. തടവ്ശിക്ഷ കോടതി മരവിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ കോടതി ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കും. സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര, കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയിലെത്തിയത്.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധമെന്നും സത്യമാണ് തന്റെ പിന്തുണയെന്നും രാഹുല്‍ഗാന്ധി ജാമ്യം നേടിയശേഷം ട്വീറ്റ് ചെയ്തു.
കോടതി വിധിക്കുപിന്നാലെ രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുടെ മോദി പരാമര്‍ശമാണ് കേസിന് ആധാരമായത്. ശിക്ഷ റദ്ദാക്കിയില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത നിലനില്‍ക്കും. എട്ടുവര്‍ഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമാവില്ല.


Post a Comment

0 Comments