Flash News

6/recent/ticker-posts

നെഞ്ചുവേദന വന്നയാൾക്ക് 'ഫന്റാസ്റ്റിക് ' ബസ് ആംബുലൻസായി.

Views

കോഴിക്കോട്: 'ഫന്റാസ്റ്റിക് ' ബസ് പേര് പോലെ തന്നെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്ന് ഒരു മനുഷ്യ ജീവനുമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ കാഴ്ചവെച്ചത്.
മത്സരയോട്ടം കൊണ്ട് സഹജീവിയെ കൊന്ന് കൊലവിളി നടത്തുന്ന മനുഷ്യ കുലത്തിന് അപമാനമായ ബസ് സർവ്വീസുകൾക്ക് 'ഫന്റാസ്റ്റിക് ' ബസ് മാതൃകയായി.



കോഴിക്കോടിലേക്ക് പോകുന്ന 'ഫന്റാസ്റ്റിക് ' ബസിലെ യാത്രക്കാരന് നെഞ്ച് വേദന അനുഭവപ്പെടുകയും ഡ്രൈവർ 'ബസ് ടൈമിങ്ങിനെ' കുറിച്ചുള്ള ആവലാതിയെ കാറ്റിൽ പരത്തിക്കൊണ്ട് ബസ് നേരെ മെഡിക്കൽ കോളേജിലേക്ക് കുതിച്ചു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് ഒരു നിമിഷം കൊണ്ട് ആംബുലൻസിന്റെ സേവനമാണ് കാഴ്ചവെച്ചത്. രോഗി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് എസ് കെ എസ് എസ് എഫ് മലപ്പുറം യൂണിറ്റ് സഹചാരി ആംബുലൻസ് ഡ്രൈവർ അനസ് എൻ എം പോപ്പുലർ ന്യൂസിനോട് പറഞ്ഞു.

Video






Post a Comment

0 Comments